അക്ഷര സംഗമം പുസ്തക ചർച്ചയും, സംവാദവും നടത്തി
നീലേശ്വരം: അക്ഷര സംഗമത്തിന്റെ ആഭിമുഖ്യത്തിൽ ഹേമലത കൊയ്‌ച്ചേരിയുടെ "സ്മൃതി വസന്തം" എന്ന കവിത സമാഹാരത്തെ ആസ്പദമാക്കി പുസ്തക ചർച്ചയും, സംവാദവും നടത്തി. പ്രമുഖ കവി നാലപ്പാടം പത്മനാഭൻ ഉദ്ഘാടനവും, പുസ്തകപരിചയവും നിർവഹിച്ചു. സിജി രാജൻ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം നീലേശ്വരം ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ യു, സന്തോഷ് ഒഴിഞ്ഞവളപ്പ്, നാരായണൻ കുന്നത്ത്, വി എൻ വാസുദേവൻ നമ്പൂതിരി, എസ് എ എസ് നമ്പൂതിരി, ടി എച്ച് പ്രശാന്തി ടീച്ചർ, രാജേന്ദ്രകുമാർ കോറോത്ത്, സുരേഷ് കുമാർ നീലേശ്വരം, രേഖ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹേമലത കൊയ്ച്ചേരി മറു മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ടോംസൺ ടോം സ്വാഗതവും, മൊയ്തു ബങ്കളം നന്ദിയും പറഞ്ഞു.
What's Your Reaction?