കാലിക്കടവ് എംഡിഎംഎ കേസ്: അമ്പലത്തറ സ്വദേശി കൂടി അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാലിക്കടവ് എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. അമ്പലത്തറ സ്വദേശി മുഹമ്മദ് സാബിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. ലഹരി കടത്തിലെ മുഖ്യകണ്ണിയാണ് സാബിറെന്നാണ് പൊലീസ് പറയുന്നത്.
ലഹരി കടത്തുമായി ബന്ധപ്പെട്ട് ഡൽഹി, ബെംഗളൂരു നഗരങ്ങളുമായി സാബിറിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് 22 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുക.
What's Your Reaction?