കാഞ്ഞങ്ങാട്ട് ബൈക്കിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Aug 21, 2026 - 06:45
 0
കാഞ്ഞങ്ങാട്ട് ബൈക്കിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ബൈക്കിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തെക്കിൽ ചെറുകര സ്വദേശി അബൂബക്കർ സിദ്ദീഖ് (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 2.14 ഗ്രാം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഓപ്പറേഷൻ തണ്ടറിന്റെയും ഭാഗമായി കാസർകോട് ഇന്റലിജൻസ് ബ്യൂറോയും ഹൊസ്ദുർഗ് എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ ചെമ്പട്ടംവയലിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നയാളാണ് അബൂബക്കർ സിദ്ദീഖെന്ന് എക്സൈസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow