വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് നാട്ടിലെത്തി.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ പിതാവ് അബ്ദുൾ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തി. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഗോകുലം ആശുപത്രിയിൽ ചെന്ന് ഭാര്യയെ കണ്ട ശേഷം കൊല്ലപ്പെട്ട ബന്ധുക്കളുടെ ഖബറിടം സന്ദർശിക്കും. യാത്രാ രേഖകൾ ശരിയായതോടെയാണ് അബ്ദുൾ റഹീം ദമാമിൽ നിന്ന് യാത്ര തിരിച്ചത്. രണ്ടര വർഷം മുമ്പ് ഇക്കാമ കാലാവധി തീർന്നതാണ് അബ്ദുൾ റഹീമിന് സൗദിയിൽ യാത്രാ വിലക്ക് നേരിട്ടത്. ഏഴ് വർഷം മുമ്പാണ് അബ്ദുൾ റഹീം നാട്ടിൽ വന്നത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് അബ്ദുൾ റഹീമിന്ന് നാട്ടിലേക്ക് തിരിക്കാനായത്. കൊലപാതക പരമ്പരയിൽ കുടുംബാംഗങ്ങളായ നാലു പേരടക്കം 5 പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. റഹീമിൻ്റെ മാതാവ് മാബീവി(95), മകൻ അഫ്സാൻ (13), സഹോദരൻ അബ്ദുല്ലത്തീഫ് (60), ലത്തീഫിൻ്റെ ഭാര്യ സജിത ബീവി (55), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണ് മരിച്ചത്. തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മാതാവ് ഷമീന ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിൽ ഇന്ന് തീരുമാനമായേക്കും. വൈകുന്നേരം നിരീക്ഷണം പറഞ്ഞിരിക്കുന്നത്. മെഡിക്കൽ ബോർഡ് വിലയിരുത്തിയശേഷം തീരുമാനമെടുക്കും. അറസ്റ്റ് രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് ശേഷം ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു. ഇതോടെ മെഡിക്കൽ കോളേജിലെ ജയിൽ വാർഡിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും ജയിലിലേക്ക് മാറ്റുന്നത്. അതേസമയം കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ഷെമീനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മജിസ്ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തുക. എന്നാൽ കൂട്ടക്കൊല നടന്ന വിവരമോ, അഫാൻ പോലീസ് പിടിയിലായതും, ഇളയ മകൻ അഫ്സാൻ കൊല്ലപ്പെട്ടതും ഷമീന അറിഞ്ഞിട്ടില്ല. അതിനാല്‍ അപകടനില തരണം ചെയ്യുന്ന ഘട്ടത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ എങ്ങനെ നടത്തും എന്നത് പോലീസിനെ കുഴപ്പത്തിലാക്കുന്നുണ്ട്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാൻ മുമ്പ് പറഞ്ഞത്. എന്നാൽ 15 ലക്ഷം രൂപ മാത്രമേ തനിക്ക് ബാധ്യതയുള്ളൂ എന്നാണ് റഹീം വ്യക്തമാക്കിയത്.ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായെന്ന് അറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. റഹീമിൻ്റെ മൊഴിയെടുക്കുന്നതോടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.
What's Your Reaction?