ബനിയാസിൽ മരണപ്പെട്ട കാഞ്ഞങ്ങാട്-തോയമ്മൽ ശരീഫിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

Mar 5, 2026 - 13:30
Mar 5, 2026 - 14:15
 0
ബനിയാസിൽ മരണപ്പെട്ട കാഞ്ഞങ്ങാട്-തോയമ്മൽ ശരീഫിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

അബുദാബി: അബുദാബിയിലെ ബനിയാസിൽ മരണപ്പെട്ട തോയമ്മൽ ജില്ലാശുപത്രിക്ക് സമീപത്തെ ഷരീഫിൻ്റെ മൃതദേഹം ഇന്ന് രാത്രി ഷാർജയിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്നു രാവിലെ പതിനൊന്നു മണിയോടെ മൃതദേഹം ഷാർജ എയർപോർട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെയും, പ്രവാസി സുഹൃത്തുക്കളുടെയുമടക്കം വലിയൊരു ജനസഞ്ചയം മയ്യിത്ത് നിസ്ക്കാരത്തിന്നും, അവസാനമായി ഒരു നോക്ക് കാണാനും ബനിയാസ് ഷംഖയിലെ ഖബർസ്ഥാനിനടുത്തുള്ള പള്ളി പരിസരത്തേയ്ക്ക് എത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ താൽക്കാലിക നിയന്ത്രണമുള്ളതിനാൽ കേരളത്തിലേക്കുള്ള പല വിമാനങ്ങളും സർവ്വീസുകൾ നിർത്തി വെച്ചിരിക്കുന്നതിനിടയിലാണ് ഷാർജയിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള വിമാനത്തിൽ മൃതദേഹം കൊണ്ടുപോകുന്നത്. റംസാൻ നോമ്പ് തുടങ്ങി മൂന്നാം ദിവസമാണ് ഷരീഫ് ബനിയാസിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണത്. ഉടനെ തന്നെ സമീപത്തെ ബനിയാസ് ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അബോധാവസ്ഥയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ബനിയാസിലെ ബലദിയ മാർക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ദീർഘകാലമായി ജോലി ചെയ്തിരുന്ന ഷരീഫിന് വിവിധ രാജ്യക്കാരുമായി സൗഹൃദബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി. ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. നാട്ടിലെത്തിക്കുന്ന മൃതദേഹം തോയമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും പിതാവ്: യൂസുഫ്. മാതാവ്: ഫാത്തിമ. ഭാര്യ: സുമയ്യ. മക്കൾ: മർവ്വ, ഷാസ് നാസിൽ. സഹോദരങ്ങൾ: നജ്മുന്നിസ, സഫരിയ, സുമയ്യ, ജുനൈദ്.

What's Your Reaction?

like

dislike

love

funny

angry

sad

wow