പൂരക്കളിയിലെ പെൺ കരുത്തുമായി മടിക്കൈ പ്രവാസി അസോസിയേഷൻ.

Oct 19, 2025 - 20:52
 0
പൂരക്കളിയിലെ പെൺ കരുത്തുമായി മടിക്കൈ പ്രവാസി അസോസിയേഷൻ.

ഷാർജ: യു.എ.ഇയിൽ ആദ്യമായി വനിതകളുടെ നേതൃത്വത്തിൽ പൂരക്കളി അവതരിപ്പിച്ച് മടിക്കൈ പ്രവാസി അസോസിയേഷൻ. ഇന്ത്യൻ അസോസിയേഷൻ ഷാർജ ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ വേദിയിലാണ് മടിക്കൈ പ്രവാസി അസോസിയേഷൻ വനിതാ സംഘം ഈ അനന്യ കലാരൂപം അവതരിപ്പിച്ചത്. മലയാളി പാരമ്പര്യത്തെയും, സ്ത്രീശക്തിയെയും ഒരുമിപ്പിച്ച ഈ അവതരണം, വേദിയിലെ പ്രധാന ആകർഷണമായി മാറി. മടിക്കൈ പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗം ഒരുക്കിയ പൂരക്കളി നന്ദകുമാർ ആറ്റിപ്പിലിന്റെ ശിക്ഷണത്തിലാണ് അരങ്ങേറിയത്. ശുഭ സുമേഷ്, ശ്രുതി അജിത്ത്, ഷീബ ഉണ്ണി, ബിന്ദു കണ്ണൻ, സിമി നന്ദൻ, ധന്യ മധു, നിഷ പുഷ്പരാജൻ, ജിജിത സുനേഷ്, ലേഖ രാജൻ, ശ്യമിനി ദിബീഷ്, വിജിത, ഋതിക പുഷ്പരാജൻ, മണിഷിക മധു, ജിഷ കിരൺ, അനഘ രാജു, പ്രിയങ്ക രതീഷ് എന്നിവർ അണിനിരന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow