ജൂൺ 22 മുതൽ ദുബായ് അൽ ഖുദ്ര റോഡിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർ ടി എ.

Jun 21, 2025 - 16:21
 0
ജൂൺ 22 മുതൽ ദുബായ് അൽ ഖുദ്ര റോഡിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർ ടി എ.

ദുബായ്: ദുബായിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്നും, അൽ ഖുദ്ര റോഡിലെ കവലകൾ വിപുലീകരിക്കുന്നതിന്റെയും ഭാഗമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു. പാലം നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി 2025 ജൂൺ 22 മുതൽ അറേബ്യൻ റാഞ്ചസ് ജംഗ്ഷനിൽ 5 മാസത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർ‌ടി‌എ വക്തമാക്കി. അൽ ഖുദ്ര റോഡും, അറേബ്യൻ റാഞ്ചസിനെയും, ദുബായ് സ്റ്റുഡിയോ സിറ്റിയെയും ബന്ധിപ്പിക്കുന്ന റോഡും തമ്മിലുള്ള കവലയിലെ ട്രാഫിക് സിഗ്നൽ നീക്കംചെയ്യുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിനും ഇടയിലുള്ള ഇരു ദിശകളിലേക്കും സ്വതന്ത്രമായ ഗതാഗതം അനുവദിച്ചുകൊണ്ട് ഇന്റർസെക്ഷൻ ഏരിയയ്ക്ക് പുറത്തുള്ള ഗതാഗതം വഴിതിരിച്ചുവിടുന്നു. സുഗമമായ യാത്ര ഉറപ്പാക്കാൻ, വാഹനമോടിക്കുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും, നേരത്തെ പുറപ്പെടാനും, തിരക്കേറിയ സമയം ഒഴിവാക്കാനും ആർ ടി എ നിർദ്ദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow