സൂര്യാഘാതം; കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു. ചർച്ച് ഓഫ് ഗോഡ് അഹമ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിൻ്റെയും, സിസ്റ്റർ തുളസി ഭാനുദാസിൻ്റെയും മകൻ പ്രിത്വി ഭാനുദാസാണ് (18)മരിച്ചത്. ജൂൺ 26 വ്യാഴാഴ്ച സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കുവൈറ്റിലെ അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ പൂർണ്ണിമ, തമ്പുരു.
What's Your Reaction?