നന്മയ്ക്കായി ദാനം ചെയ്തു, ലാഭത്തിനായി വിറ്റു; ചാരിറ്റി വസ്തുക്കളുടെ മറഞ്ഞിരിക്കുന്ന യാത്ര.
ജർമ്മനിയിലെ ശാന്തമായ ഒരു പട്ടണത്തിൽ ജിജ്ഞാസയുള്ള ഒരു യുവാവ് റെഡ് ക്രോസ് ചാരിറ്റബിൾ വസ്ത്ര ബിന്നിൽ വെച്ചിരുന്ന ഒരു ജോഡി സ്പോർട്സ് ഷൂസിന്റെ യാത്രയെ പിന്തുടരാൻ തീരുമാനിച്ചു. അവിശ്വാസം കൊണ്ടല്ല മറിച്ച് തികഞ്ഞ ജിജ്ഞാസ കൊണ്ടാണ് യുവാവ് ഈയൊരു സാഹസത്തിന്ന് മുതിർന്നത്. ഷൂവിനുള്ളിൽ വളരെ രഹസ്യമായി ഒരു ട്രാക്കിംഗ് ഉപകരണം ഒളിപ്പിച്ചു വച്ചായിരുന്നു യുവാവിന്റെ പിന്തുടരൽ. അതോടെ ഒരു സാമൂഹിക പരീക്ഷണം ആരംഭിച്ചു എന്നു വേണം പറയാൻ. ജർമ്മനിയിൽ നിന്ന് ഓസ്ട്രിയ, സ്ലൊവേനിയ, ക്രൊയേഷ്യ, എന്നിവിടങ്ങളിലൂടെ ഷൂവിന്റെ യാത്ര സിഗ്നൽ കണ്ടെത്തി. ഒടുവിൽ ബോസ്നിയയിലെ ഒരു സെക്കൻഡ് ഹാൻഡ് വസ്ത്രശാലയിൽ എത്തി. ഒരിക്കൽ സംഭാവന ചെയ്ത സ്നീക്കറുകൾ 10 യൂറോ വിലക്ക് പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു ലളിതമായ സംഭാവനയായി തുടങ്ങിയത് ആഗോള സെക്കൻഡ് ഹാൻഡ് വസ്ത്ര വ്യാപാരത്തെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ ഉൾക്കാഴ്ചയായി മാറി. എല്ലാ ജീവകാരുണ്യ സംഭാവനകളും ആവശ്യക്കാരുടെ കൈകളിൽ എത്തുന്നില്ലെന്ന് ഈ യാത്ര കാണിച്ചു തന്നതായി യുവാവ് പറയുന്നു. പകരം പലരും ഷോട്ടിംഗ് സെന്ററുകൾ, റീസെല്ലർമാർ, എന്നിവരുടെ ഒരു വലിയ ശൃംഖലയിലൂടെ കടന്നുപോകുന്നു. ഒടുവിൽ കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വിപണികളിൽ എത്തിച്ചേരുന്നു. ചാരിറ്റബിൾ സംഘടനകളിലെ സുതാര്യതയെ കുറിച്ചും, സംഭാവന ചെയ്ത വസ്തുക്കൾ യഥാർത്ഥത്തിൽ എവിടേക്കാണ് പോകുന്നതെന്നതിനെ സംബന്ധിച്ചും യുവാവിന്റെ പരീക്ഷണം പൊതു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഉപയോഗിച്ച വസ്ത്രങ്ങൾ വിദേശത്ത് വിൽക്കുന്നത് ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് വരുമാനം ഉണ്ടാക്കുമെന്നും, പുനരുപയോഗം നിലനിർത്തുമെന്നും ചിലർ വാദിക്കുമ്പോൾ, പ്രാദേശിക സമൂഹങ്ങളെ സഹായിക്കുക എന്ന യഥാർത്ഥ ഉദ്ദേശം നഷ്ടപ്പെട്ടുപോവുകയാണെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. ട്രാക്ക് ചെയ്ത ഷൂസിനെ സംബന്ധിച്ചിടത്തോളം അത് ഇപ്പോൾ ഒരു ബോസ്നിയൻ കടയുടെ ജനാലയിലാണ് ഇരിക്കുന്നത്. ഇനി വെറും പാദരക്ഷകഇല്ല. മറിച്ച് വളരെ വലിയ ഒരു സംഭാഷണത്തിന്റെ പ്രതീകമാണ്.
What's Your Reaction?