നിമിഷപ്രിയയുടെ വധശിക്ഷ നീട്ടണമെന്ന ആവശ്യവുമായി അമ്മ പ്രേംകുമാരി പരാതി നൽകി.
സന: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടണമെന്ന ആവശ്യവുമായി അമ്മ പ്രേംകുമാരി യെമനിലെ പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് അപേക്ഷ നല്‍കി. ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വധശിക്ഷ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ദിയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, വധശിക്ഷാ തിയതി നീട്ടണമെന്നുമാണ് ആവശ്യം. നിമിഷ പ്രിയയുടെ കുടുംബത്തിന് വേണ്ടിയുളള പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡറായ സാമുവല്‍ ജെറോം വഴിയാണ് യെമനിലെ സനയിലുളള അമ്മ പ്രേംകുമാരി അപേക്ഷ നല്‍കിയത്. 10 ലക്ഷം ഡോളര്‍ അഥവാ 8.6 കോടി ഇന്ത്യന്‍ പണമാണ് ദിയാധനമായി നല്‍കാമെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചത്. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം തുക സ്വീകരിക്കാനോ, നിരസിക്കാനോ തയ്യാറായിട്ടില്ല. യെമനി നിയമപ്രകാരം വധശിക്ഷ ഉത്തരവിറങ്ങിയെങ്കിലും, ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പ് നല്‍കിയാല്‍ ജയില്‍മോചിതയാകും. വധശിക്ഷയ്ക്ക് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ, സാധ്യമായ നിയമവഴികള്‍ തേടുകയാണ് ആക്ഷന്‍ കൗണ്‍സില്‍.
What's Your Reaction?