ഫാർമ ഫുഡ്ബോൾ പ്രീമിയർ ലീഗ്; ബ്ലാക്ക് ആന്റ് വൈറ്റ് എഫ് സി ജേതാക്കൾ.
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ബ്ലാക്ക് & വൈറ്റ് എഫ്.സി ഹിലാൽ, ജിംഖാന എഫ്.സി മാർക്കിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3–0 ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്ലാക്ക് & വൈറ്റ് എഫ്.സി ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച ഗോൾ കീപറായി അബ്ദുൽ റഹ്മാൻ എരിയാൽ നെയും, ടോപ് സ്കോർറായി സാജാസിനെയും, മികച്ച പ്ലേയറായി ഫോറോസിനെയും മികച്ച ഡിഫെൻഡറായി ശണീബിനെയും തെരഞ്ഞടുത്തു. മുൻ സംസ്ഥാന ഫുട്ബാൾ തരാം അബ്ദുൽ ബാസിത് വിജയറികൾക്കുള്ള ട്രോഫിയും മെഡിലുകളും വിതരണം ചെയ്തു. മത്സരങ്ങൾ ഹാൻസൺ, ഷാൻ, നിഖിലേഷ് എന്നിവർ നിയന്ത്രിച്ചു. ഫുട്ബോൾ പ്രീമിയർ ലീഗിന്ന് ആരിഫ് ബംബ്രാണ, മുഹമ്മദ് നവാസ്, അൽത്താഫ്, മഷൂദ്, അബ്ദുൽ റഹിമാൻ എരിയാൽ, ശനീബ് അരീക്കോട്, അമീർ അലി, ഹനീഫ് പേരാൽ, ജാഫർ വാക്ര, സകീർ മുല്ലകൾ, അബ്ദുൽ കരീം, ഇക്ബാൽ തുടങ്ങിയവർ നേത്രത്വം നൽകി.
What's Your Reaction?