ഖത്തർ കെഎംസിസി മെറിറ്റ് ഈവനിംഗ് പോസ്റ്റർ പ്രകാശനം ചെയ്തു.
ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി, എം എസ് എഫ് കമ്മിറ്റി യുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് പ്രതിഭാ സംഗമം എന്ന പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം സംസ്ഥാന കെഎംസിസി ഓഫീസിൽ വെച്ച് വേൾഡ് കെഎംസിസി ഉപാദ്ധ്യക്ഷൻ എസ് എ എം ബഷീർ നിർവ്വഹിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അൻവർ കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കങ്കര, ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല, സിദ്ദിഖ് മാണിയംപറ ഭാരവാഹികളായ നസിർ കൈതക്കാട്, അലി ചേരൂർ, ഷാനിഫ് പൈക, സകീർ ഏരിയ, കെബി മുഹമ്മദ്, അഷ്‌റഫ് ആവിൽ, ജാഫർ കല്ലങ്ങാടി, നവാസ് ആസാദ് നഗർ, റഹീം ചൗകി തുടങ്ങിവർ സംബന്ധിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റു ഹൈയർ എജുക്കേഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രതിഭാ അവാർഡുകൾ നൽകും. ജൂലൈ 5 ശനിയാഴ്ച നടക്കുന്ന പരിപാടി മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാനട്രഷററുമായ സി ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്യും.
What's Your Reaction?