നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്

Apr 18, 2026 - 17:20
 0
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്

കരിന്തളം: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ചോയ്യംങ്കോടിനും കിണാവൂർ റോഡിനും ഇടയിലാണ് അപകടം നടന്നത്. കണ്ണൂർ പയ്യാവൂരിൽ നിന്നും ചായ്യോത്തേക്ക് വരികയായിരുന്ന കെ എൽ 78 ഇ 1306 നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പയ്യാവൂരിലെ ജോസ് (65), ഭാര്യ ലീന(60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കിണാവൂർ റോഡിലെ ക്ലിനിക്കിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം നീലേശ്വരത്തെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ബന്ധു ജോസാ(48)ണ് വാഹനം ഓടിച്ചിരുന്നത്. ചായ്യോത്തെ ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. അപകടസമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതു കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow