നവ്യാനുഭവമായി 'തനിമ' യുടെ പുസ്തകചർച്ച
കാസർകോട്: തനിമ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാസർകോട് ഡയലോഗ് സെന്ററിൽ സംഘടിപ്പിച്ച രണ്ട് പുസ്തകങ്ങളുടെ ചർച്ച ശ്രദ്ധേയമായി. മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്ത് രചിച്ച 'മക്ക മദീന പുണ്യഭൂമിയിലൂടെ' എന്ന പുസ്തകവും സജ്‌ന അബ്ദുല്ലയുടെ '215-ാം നമ്പർ വീട്' എന്ന കൃതിയുമാണ് ചർച്ചയ്ക്ക് വിധേയമായത്.
റഹ്മാൻ മുട്ടത്തൊടി, അഷ്റഫ് അലി ചേരങ്കൈ എന്നിവർ യഥാക്രമം പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് എഴുത്തുകാരായ ഷാഫി തെരുവത്തും സജ്‌ന അബ്ദുല്ലയും പുസ്തകങ്ങൾ പിറവിയെടുക്കാനിടയായ സാഹചര്യങ്ങളും എഴുത്തനുഭവങ്ങളും പങ്കുവെച്ചത് സദസിന് വേറിട്ട അനുഭവമായി.
ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും പുതിയ എഴുത്തുകാർ ഉയർന്നുവരികയും ചെയ്യുന്നുണ്ടെങ്കിലും പുതുതലമുറ വായനയിൽ നിന്ന് അകന്നുപോകുന്നതായി ചർച്ചയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
തനിമ ജില്ലാ പ്രസിഡന്റ് അബു ത്വാഇ അധ്യക്ഷത വഹിച്ചു. റഹീം ബള്ളൂർ, റാഫി പള്ളിപ്പുറം, സുലൈഖ മാഹിൻ, റഹീം തെരുവത്ത്, നിസാർ പെർവാഡ്, അബ്ദുല്ല എടമ്പലം, ഇൻഹാം എന്നിവർ സംസാരിച്ചു. സക്കീന അക്ബർ സ്വാഗതവും സലാം ചൗക്കി നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?