ഷാർജയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ കാണാതായതായി പരാതി

Jun 13, 2026 - 19:45
 0
ഷാർജയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ കാണാതായതായി പരാതി

അമ്പലത്തറ: ഷാർജയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ കാണാതായതായി പരാതി. പുല്ലൂർ ഹരിപുരം കരക്കകുണ്ടിലെ കുഞ്ഞമ്പു മാസ്റ്ററുടെ മകൻ കെ.വി. അനിൽകുമാർ (48)നെയാണ് കാണാതായത്.

കഴിഞ്ഞ ഒമ്പതിന് ഷാർജയിൽ നിന്ന് നാട്ടിലെത്തിയ അനിൽകുമാർ, ഇന്നലെ രാവിലെ കാഞ്ഞങ്ങാട് എസ്.ബി.ഐ ശാഖയിൽ പണം ഇടപാട് നടത്തിയതിന് പിന്നാലെയാണ് കാണാതായതെന്ന് ബന്ധുക്കൾ അറിയിച്ചു.

സംഭവത്തിൽ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow