നഗ്ന വീഡിയോ; ഇരുപത് ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
ചീമേനി: നഗ്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 66കാരനിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ ചെറുവത്തൂർ കൈതക്കാട് സ്വദേശിയായ എ. സുൽഫിക്കർ (30) ആണ് പിടിയിലായത്. മറ്റൊരു പ്രതിയായ ബൈജുവിനെ കണ്ടെത്താനായിട്ടില്ല.
കൊടക്കാട് ആനിക്കാട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
പരാതിക്കാരനും തലശ്ശേരി സ്വദേശിനിയായ ഒരു യുവതിയുമായി ബന്ധപ്പെട്ട നഗ്ന വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും, അത് കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ വർഷം മുതൽ സംഘം ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടിയെടുത്തുവരികയാണെന്നും, നേരിട്ടും ചെക്ക് വഴിയും ഗൂഗിൾ പേ വഴിയും പണം കൈപ്പറ്റിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ചീമേനി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
What's Your Reaction?