കുമ്പളയിൽ ഹവാല പണം പിടികൂടി; ഒരാൾ അറസ്റ്റിൽ

Apr 2, 2026 - 09:27
 0
കുമ്പളയിൽ ഹവാല പണം പിടികൂടി; ഒരാൾ അറസ്റ്റിൽ

കാസർകോട്: കുമ്പളയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻ ഹവാല പണം പിടികൂടി. ബുധനാഴ്ച ഉച്ചയോടെ നടത്തിയ വാഹന പരിശോധനയിൽ 61.5 ലക്ഷം രൂപയാണ് കണ്ടെത്തിയത്. ഇതിന് മുമ്പ്, പുലർച്ചെ കാസർകോട് താലൂക്ക് ഓഫീസിന് സമീപമുള്ള ട്രാഫിക് സർക്കിളിൽ നിന്ന് 11.40 ലക്ഷം രൂപയും പിടികൂടിയിരുന്നു. കുമ്പളയിൽ നിന്ന് കുഴൽപ്പണം കടത്തുകയായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശിയായ ഷെബീറാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും കുമ്പള പൊലീസും ചേർന്ന് ആരിക്കാടി ടോൾ ബൂത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കാറിന്റെ ഹാൻഡ്ബ്രേക്ക് ഭാഗത്ത് പ്രത്യേകമായി ഒരുക്കിയ അറയിൽ പണം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മംഗളൂരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് കടത്തുന്നതിനിടെയായിരുന്നു പിടിയെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ ഹരീന്ദ്രൻ, ചന്ദ്രൻ, ജിനേഷ് എന്നിവരടങ്ങിയ സംഘവും എസ്.പി.യുടെ സ്ക്വാഡും ചേർന്നാണ് നടപടി സ്വീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow