പൂത്തക്കാൽ ഹെൽത്ത് സബ് സെന്റർ കെട്ടിടം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Nov 6, 2025 - 22:33
 0
പൂത്തക്കാൽ ഹെൽത്ത് സബ് സെന്റർ കെട്ടിടം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മടിക്കൈ: മടിക്കൈ പൂത്തത്താൽ ഹെൽത്ത് സബ് സെന്റർ കെട്ടിടം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. പഞ്ചായത്ത് അസി: എൻജിനീയർ സി സനൂപ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ മാരായ പി സത്യ, ടി രാജൻ, രമ പത്മനാഭൻ, ടി രതീഷ്,എ വേലായുധൻ സി പ്രഭാകരൻ, കെ വി കുമാരൻ, എം രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, വി നാരായണൻ മുണ്ടോട്ട്, പി പി രാജു,ഒ കുഞ്ഞുകൃഷ്ണൻ, അഹമ്മദ് ഫാറൂഖ്,. കരീം ചന്തേര, ഉദിനൂർ സുകുമാരൻ എന്നിവർ സംസാരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോക്ടർ അഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow