കെഎസ്ആര്‍ടിസി ബസും, ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

Sep 4, 2025 - 08:45
Sep 4, 2025 - 08:51
 0
കെഎസ്ആര്‍ടിസി ബസും, ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

കൊല്ലം: കൊല്ലത്ത് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. കൊല്ലം ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ബസും, ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. തേവലക്കര സ്വദേശിയായ പ്രിന്‍സ് തോമസ് (44), മക്കളായ അതുല്‍ (14), അല്‍ക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഐശ്വര്യയുടെ നില ഗുരുതരമാണ്.അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങളും അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. വ്യാഴം രാവിലെ ആറുമണിയോടെ തേവലക്കരയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഥാര്‍ പൂര്‍ണമായും തകര്‍ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow