അമ്പലത്തറയിലെ കൂട്ട ആത്മഹത്യ; നാലാമത്തെയാളും മരിച്ചു.

Sep 4, 2025 - 09:00
Sep 4, 2025 - 09:02
 0
അമ്പലത്തറയിലെ കൂട്ട ആത്മഹത്യ; നാലാമത്തെയാളും മരിച്ചു.

കാഞ്ഞങ്ങാട്: കൂട്ട ആത്മഹത്യയില്‍ ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറയില്‍ ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അമ്പലത്തറ സ്വദേശി പറക്ലായി സ്വദേശി രാകേഷ്(35)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാകേഷിന്റെ അച്ഛനും സഹോദരനും നേരത്തെ മരിച്ചിരുന്നു. ആസിഡ് കഴിച്ചതാണ് മരണ കാരണം. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രാകേഷ്, ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് എല്ലാവരും ചര്‍ദ്ദിക്കുന്നതായി ബന്ധുവിനെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൂട്ട ആത്മഹത്യ ശ്രമം നടന്നതായി വ്യക്തമായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഗോപി മരിച്ചിരുന്നു. മറ്റു രണ്ടു പേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. രാകേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow