ടി.കെ. പ്രഭാകരന്റെ ‘കൊറഗജ്ജ’ ചരിത്ര ഗവേഷണ പുസ്തകം പ്രകാശനം ചെയ്തു

Oct 24, 2026 - 17:03
 0
ടി.കെ. പ്രഭാകരന്റെ ‘കൊറഗജ്ജ’ ചരിത്ര ഗവേഷണ പുസ്തകം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: മാധ്യമപ്രവർത്തകൻ ടി.കെ. പ്രഭാകരൻ രചിച്ച ‘കൊറഗജ്ജ: അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം’ എന്ന ചരിത്ര ഗവേഷണ പുസ്തകം പ്രകാശനം ചെയ്തു. കൊവ്വൽ പള്ളിയിലെ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ നഗരിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാജന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.

തുളുനാട് പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.

What's Your Reaction?

like

dislike

love

funny

angry

sad

wow