കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

Jun 30, 2026 - 20:35
 0
കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

മുള്ളേരിയ: അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ദീക്ഷ (17) മരിച്ചു.

ചെക്കള ഇന്ദിര നഗറിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. മുള്ളേരിയ വിവേകാനന്ദ നഗർ സ്വദേശിയും സ്കൂളിലെ പാചക തൊഴിലാളിയുമായ ബി. കൃഷ്ണന്റെയും രാധാമണിയുടെയും മകളാണ് ദീക്ഷ. മുള്ളേരിയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ദീപക് ഏക സഹോദരനാണ്.

ജൂൺ 23-ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. മുള്ളേരിയ–ബദിയഡുക്ക റോഡിൽ ഗജാനന സ്കൂളിന് സമീപത്ത്, അയൽവാസിയായ ശ്രിയാൻ (4) എന്ന കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരൻ ശ്രിയാൻ ചെക്കള ഇന്ദിര നഗറിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച രാവിലെ 9 മണിക്ക് മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് മൃതദേഹം വെക്കും. തുടർന്ന് വീട്ടിലെത്തിച്ച് സംസ്കാരം നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow