എലിവിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Oct 15, 2026 - 06:17
 0
എലിവിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പയ്യന്നൂർ: എലിവിഷം ഉള്ളിൽച്ചെന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരമം ഓയോളത്തെ എൻ.കെ. മുരളീധരന്റെയും സി. ഇന്ദിരയുടെയും മകൾ നെടുമണ്ണിൽ മേഘ (32) ആണ് മരിച്ചത്.

ഒക്ടോബർ ഏഴിന് രാത്രി ഏഴോടെ മേഘയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഭർത്താവ്: ബിനീഷ് (കുന്നരു). മകൾ: ജാൻവി.

What's Your Reaction?

like

dislike

love

funny

angry

sad

wow