നീലേശ്വരത്ത് 50 ലക്ഷം രൂപ ചെലവിൽ പുതിയ സാംസ്കാരിക വേദി

200 പേർക്ക് ഇരിക്കാം; കലാ-സാംസ്കാരിക പരിപാടികൾക്ക് സൗകര്യമൊരുങ്ങും

Oct 24, 2026 - 16:40
 0
നീലേശ്വരത്ത് 50 ലക്ഷം രൂപ ചെലവിൽ പുതിയ സാംസ്കാരിക വേദി

നീലേശ്വരം: കാസർകോട് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തിന് കൂടുതൽ തിളക്കമേകാൻ പുതിയ സാംസ്കാരിക വേദി ഒരുങ്ങുന്നു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് വേദി നിർമിക്കുന്നത്. നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടം ഓർമയാകുമ്പോൾ പുതിയ സാംസ്കാരിക വേദി നഗരത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവേകും.

ഒരേസമയം 200 പേർക്ക് ഇരിക്കാവുന്ന സൗകര്യത്തോടെയാണ് വേദി ഒരുക്കുന്നത്. കലാ-സാംസ്കാരിക പരിപാടികൾ സുഗമമായി നടത്താൻ വിശാലമായ സ്റ്റേജ്, ശുചിമുറി സൗകര്യം, കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് വസ്ത്രം മാറുന്നതിനുള്ള പ്രത്യേക ഡ്രസ്സിങ് റൂം എന്നിവയും സജ്ജീകരിക്കും.

സാഹിത്യ സദസ്സുകൾ, നാടകങ്ങൾ, സംഗീത പരിപാടികൾ, സെമിനാറുകൾ, സാംസ്കാരിക സമ്മേളനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ പുതിയ വേദി പ്രയോജനപ്പെടും. കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഇടമായി ഇത് മാറും.

നഗരത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ വേദിയില്ലെന്ന പരാതി പുതിയ സാംസ്കാരിക വേദി യാഥാർഥ്യമാകുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow