ബേക്കലിൽ ട്രെയിൻ തട്ടി മത്സ്യത്തൊഴിലാളി മരിച്ചു

Sep 29, 2026 - 10:36
 0
ബേക്കലിൽ ട്രെയിൻ തട്ടി മത്സ്യത്തൊഴിലാളി മരിച്ചു

ബേക്കൽ: ബേക്കൽ പാലത്തിന് സമീപം ട്രെയിൻ തട്ടി മത്സ്യത്തൊഴിലാളി മരിച്ചു. പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗോപാലൻ (64) ആണ് മരിച്ചത്.

മത്സ്യബന്ധനത്തിനായി പുഴയിൽ ഇട്ടിരുന്ന വലയെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവം. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി.

ഭാര്യ: പുഷ്പ. മക്കൾ: വിനീത്, വിശാൽ. മരുമകൾ: സിലു സരസൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow