കുമ്പളയിൽ പടക്ക നിർമ്മാണ ഗോഡൗണിൽ പൊട്ടിത്തെറി; കെട്ടിടം തകർന്നു
കാസർകോട്: കുമ്പള അനന്തപുരത്ത് പടക്ക നിർമ്മാണശാലയുടെ ഗോഡൗണിൽ പൊട്ടിത്തെറി. വൻ തീപ്പിടുത്തം. കെട്ടിടം പൂർണമായും തകർന്നു. രാവിലെ 10 മണിയോടെയാണ് സംഭവം. റെഡ് ഫോർട്ട് പടക്ക നിർമ്മാണശാലയുടെ ഗോഡൗണിലാണ് പൊട്ടിത്തെറിയും, തീപിടുത്തവും ഉണ്ടായത്.കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽ നിന്നുമെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സാണ് തീയണച്ചത്.
What's Your Reaction?