മടിക്കൈ പഞ്ചായത്തിൽ നിർമലം ശുചിത്വ ക്യാംപെയിന് തുടക്കമായി
മടിക്കൈ: സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ മാലിന്യ പരിപാലന ജനകീയ ക്യാംപെയിന് മടിക്കൈ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ക്യാംപെയിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. ജ്യോതി അധ്യക്ഷത വഹിച്ചു.
ജില്ലാ ശുചിത്വ മിഷൻ ആർ.പി.സി. പി.വി. വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു. വാർഡുതല ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. പത്മിനി, പഞ്ചായത്ത് സെക്രട്ടറി എ. സജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. സരോജിനി, കെ.എൻ. രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ സ്വാഗതവും പഞ്ചായത്ത് ജെ.എച്ച്.ഐ സിബിജി വി.എസ് നന്ദിയും പറഞ്ഞു.
What's Your Reaction?