ദുബായ് മാരത്തൺ; ബ്യൂട്ടെ ഗെമച്ചു ജേതാവ്.
വനിത വിഭാഗത്തിൽ ബെഡതു ഹിർപ.
ദുബായ് എത്യോപ്യൻ ഓട്ടക്കാരൻ ബ്യൂട്ടേ ഗണച്ചു ദുബായ് മാരത്തണിൽ ജേതാവായി
ഞായറാഴ്ച നടന്ന മത്സരത്തിലെ ക്ലാസിക് ഓട്ട മത്സരത്തിൽ 23 കാരനായ ഇദ്ദേഹം 2:04:50 എന്ന ലോകത്തിലെ ഏറ്റവും മികച്ച സമയത്തിലാണ് വിജയകിരീടം ചൂടിയത്.
നവാഗത മത്സരാർത്ഥിയായാണ് ബ്യൂട്ടെ മത്സരത്തിൽ പങ്കെടുത്തത്.
മറ്റൊരു അരങ്ങേറ്റക്കാരനായ ബെറെ ഹാനു സെഗു 2:05:28 ന് മൂന്നാം സ്ഥാനതെത്തി. ഇരുവരും എത്യോപ്യൻ താരങ്ങളാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയതും വേഗതയേറിയതുമായ അന്താരാഷ്ട്ര മാരത്തണിൽ ലോകമെമ്പാടുമുള്ള എലൈറ്റ് ഓട്ടക്കാർ മത്സരിക്കാൻ എത്തിയിരുന്നു.
വനിതാ മത്സരത്തിന്ന് നാടകീയമായ പര്യവസാനമാണ് ഉണ്ടായത്.
ഫിനിഷിംഗിൽ ബെടതു ഹിർപ, സഹ എത്യോപ്യൻ താരം ദേരാ ദിദയെ മറികടന്ന് 2:18:31 എന്ന നാല് സെക്കന്റ് സമയ വ്യതാസത്തിലാണ് ദേര ദിദയെ പരാജയപ്പെടുത്തിയത്. എത്യോപ്യൻ ടിജിസ്റ്റ് ഗിർമ 2:20:47ൽ മൂന്നാമതെത്തി.
ദുബായ് മാരത്തണിന്റെ 24മത് എഡിഷനിൽ കുറഞ്ഞ ദൂരത്തിൽ മത്സരങ്ങൾ ഉൾപ്പെടെ 17000 മത്സരാർത്ഥികളെയാണ് ആകർഷിച്ചത്.
10 കിലോമീറ്റർ, 4 കിലോമീറ്റർ ഫണ്ട് റണ്ണുകൾ ഉൾപ്പെടെയുള്ള മത്സരം നടന്ന ദുബായ് മാരത്തൻ ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമവും നടത്തി. ഇവന്റിനെ പിന്തുണയ്ക്കുന്നതിന് മെട്രോ കൂടുതൽ സമയം ഓടി. ചില തെരുവുകളിൽ ഗതാഗത ക്രമീകരണം വരുത്തിയിരുന്നു. വിജയികളെ ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു.
What's Your Reaction?