യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പ്രമീളയുടെ മകന്‍ ശ്രീരാഗിനെ(28)യാണ് വീടിന് സമീപത്തെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മടിക്കൈ: ടിപ്പർ ഡ്രൈവറായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കറുക വളപ്പിലെ രാഘവൻ-മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പ്രമീള ദമ്പതികളുടെ മകന്‍ പോപ്പിയെന്ന ശ്രീരാഗിനെ(28)യാണ് വീടിന് സമീപത്തെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചനിലയിലാണ്. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
What's Your Reaction?