ഇന്ത്യ ബുക്ക് ഓഫ് റിക്കാഡ്സിൽ ഇടം നേടി രണ്ടര വയസ്സുകാരി
പെരിയ കനിയംകുണ്ടിലെ ടി വി ശരത്-ഷഷ്മിത ദമ്പതികളുടെ മകളായ സാത്മികയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
കാഞ്ഞങ്ങാട്: പെരിയ കനിയംകുണ്ട് സ്വദേശിനിയായ രണ്ടര വയസ്സുകാരി 2026 ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായി. കനിയംകുണ്ടിലെ ടി വി ശരത്-ഷഷ്മിത ദമ്പതികളുടെ മകളായ സാത്മികയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. വിദ്യാഭ്യാസം, കല, സാംസ്കാരികം, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹ്യ സേവനം, ഓർമ്മശക്തി, വേഗത എന്നീ വിഷയങ്ങളിലുള്ള ഓർമ്മശക്തി പരിഗണിച്ചാണ് സാത്മികയെ ഈ നേട്ടത്തിന് അർഹയാക്കിയത്. 5 ഇന്ത്യൻ നേതാക്കൾ, 5 പച്ചക്കറികൾ, 14 പഴങ്ങൾ, 9 വാഹനങ്ങൾ, 6 ഭക്ഷണപദാർത്ഥങ്ങൾ, 6 കീടങ്ങൾ, 5 നിറങ്ങൾ, 7 പക്ഷികൾ, 20 മൃഗങ്ങൾ, ശരീരത്തിലെ 11 ഭാഗങ്ങൾ എന്നിവ സാത്മിക തിരിച്ചറിഞ്ഞത് പ്രധാന നേട്ടമായി കണക്കിലെടുത്താണ് ഈ നേട്ടത്തിന് അർഹയായത്.
What's Your Reaction?