ബാങ്ക് ജീവനക്കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sep 12, 2026 - 10:44
 0
ബാങ്ക് ജീവനക്കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: ബാങ്ക് ജീവനക്കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നിൽ ഹദ്ദാദ് നഗറിലെ വലിയവളപ്പിൽ ഹൗസിലെ പ്രിയ (40) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് പ്രിയയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കുമ്പള ആരിക്കാടി ബ്രാഞ്ചിലെ ജീവനക്കാരിയാണ് പ്രിയ. ഭർത്താവ് ദിനേശ് കെ.എസ്.ഇ.ബി. സൂപ്രണ്ടായി കാഞ്ഞങ്ങാട്ട് ജോലി ചെയ്യുന്നു. മക്കൾ: ശ്രീഹരി, ശ്രീപാർവതി. ഇരുവരും വിദ്യാർഥികളാണ്.

പെരുമ്പള കപ്പണയടുക്കത്തെ അനന്തൻ–ഉഷ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഹരീഷ്, പ്രീതി.

What's Your Reaction?

like

dislike

love

funny

angry

sad

wow