വനത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു വിറ്റ കേസ്; മത്സ്യ വില്പനക്കാരൻ അറസ്റ്റിൽ
കാസർകോട്: വനത്തിൽ നിന്നു ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ കേസിൽ കാറഡുക്ക കർമ്മന്തൊടിയിലെ കുഞ്ഞാലി(66)യെ വനംവകുപ്പ് സെക്ഷൻ ഓഫീസർ കെ എ ബാബുവും, സംഘവും അറസ്റ്റ് ചെയ്തു. മത്സ്യ വില്പനക്കാരനാണ് അറസ്റ്റിലായ കുഞ്ഞാലി. 2025 ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് കുണ്ടടുക്കം വനത്തിൽ നിന്ന് മൂന്നു ചന്ദനമരങ്ങൾ മോഷണം പോയത്. കേസിലെ മുഖ്യപ്രതി കുണ്ടടുക്കത്തെ മാണിയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിയെ അറസ്റ്റ് ചെയ്തത്. വനത്തിൽ നിന്നും മുറിച്ച ചന്ദനമരങ്ങൾ മത്സ്യ വില്പനക്കാരനായ കുഞ്ഞാലിക്കു വിൽപ്പന നടത്തിയെന്നാണ് മാണി നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബി എഫ് ഒ മാരായ പി സി രാമചന്ദ്രൻ, കെ ജി അനൂപ് എന്നിവരും പ്രതിയെ അറസ്റ്റ ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
What's Your Reaction?