ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡ് കുത്തിത്തുറന്ന് ഏഴുവൻ സ്വർണം കവർന്നു

Jan 10, 2026 - 10:44
 0

കാഞ്ഞങ്ങാട്: ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡ് കുത്തിത്തുറന്ന് ഏഴു പവൻ സ്വർണം കവർന്നതായി പരാതി. ബളാൽ കല്ലഞ്ചിറ കുതിരുമ്മൽ ഹൗസിലെ എം അഷ്റഫിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രി വളപ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലായിരുന്നു കവർച്ച. വെള്ളിയാഴ്ച രാവിലെ 11 മണിക്കും, ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് മോഷണം നടന്നത്. അഷറഫിന്റെ അളിയന്റെ ഭാര്യയുടേതാണ് മോഷണം പോയ ആഭരണങ്ങൾ എന്നും പരാതിയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow