ദുബായിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു

Apr 18, 2026 - 19:45
 0
ദുബായിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു

ദുബായ്: ദുബായിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി ജസീൽ (32)ആണ് മരിച്ചത്. ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് സമീപമുള്ള താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം. ജസീലിന്റെ താമസസ്ഥലത്തിന് തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജസീലിനൊപ്പമുള്ളവർ മദ്യപാനത്തെ ചോദ്യം ചെയ്തത് വാക്കേറ്റത്തിന് കാരണമായി.

 ഈ സമയം ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്ന ജസീൽ തിരിച്ചെത്തിയപ്പോൾ തർക്കം നടക്കുന്നത് കണ്ട് അത് പരിഹരിക്കാൻ ശ്രമിച്ചു. ഈ ഇടപെടലിനിടയിലാണ് ജസീലിന് കഴുത്തിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ഉടൻ തന്നെ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിയായ വ്യക്തിയും മലയാളിയാണെന്നാണ് പ്രാഥമിക വിവരം. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow