കാസർകോട് 16കാരനെ കടലിൽ കാണാതായി
കാസർകോട്: മഞ്ചേശ്വരം കുണ്ടു കൊളക്കയിൽ16കാരനെ കടലിൽ കാണാതായി. ചൗക്കി സ്വദേശികളായ ഉമറുൽ ഫാറൂഖ്- റസീന ദമ്പതികളുടെ മകൻ മുഹമ്മദ് സൈനുൽ ആബിദിനെയാണ് തിരയിൽപ്പെട്ട് കാണാതായത്.
ഇന്നു വൈകുന്നേരമാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം കടപ്പുറതെത്തിയ കുട്ടി തിരയിൽപ്പെടുകയായിരുന്നു. പോലീസും, നാട്ടുകാരും, മുങ്ങൽ വിദഗ്ദരും തിരച്ചിൽ നടത്തുകയാണ്.
What's Your Reaction?