കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Apr 15, 2026 - 21:19
 0
കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ പുറകുവശത്തുള്ള വരാന്തയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നിന്ന് എത്തിയ തീര്‍ത്ഥാടക സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രാഥമിക അന്വേഷണത്തില്‍, കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ഫ്രാങ്കോ പള്ളിക്കുള്ളില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ ഫ്രാങ്കോയുടെ സാന്നിധ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്നാല്‍ വരാന്ത ഭാഗത്ത് സിസിടിവി സൗകര്യം ഇല്ലാത്തതിനാല്‍ പ്രസവം നടന്നത് ആ ഭാഗത്താണെന്ന് പൊലീസ് സംശയിക്കുന്നു. 

പൊക്കിള്‍ക്കൊടിയോടുകൂടിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം ആറുമാസം വളര്‍ച്ചയെത്തിയ ശിശുവാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow