വിഷുദിനാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
വടകരയ്ക്കടുത്ത് ആയഞ്ചേരിയില്‍ കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ദ് ബാബു(16) ആണ് മുങ്ങിമരിച്ചത്
കോഴിക്കോട്: വിഷു ദിനാഘോഷത്തിനിടയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വടകരയ്ക്കടുത്ത് ആയഞ്ചേരി കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ദ് ബാബു(16)ആണ് മരണപ്പെട്ടത്.
വിഷു ദിനത്തിൽ വീട്ടിന് സമീപമുള്ള ക്ഷേത്രത്തിൽ കണി ഒരുക്കിയതിന് ശേഷം സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നീന്തൽ അറിയാത്ത ഹേമന്ദ് സുരക്ഷയ്ക്കായി തേങ്ങയുടെ തൊണ്ട് കെട്ടി ശരീരത്തിൽ ബന്ധിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ കുളിക്കുന്നതിനിടെ അത് അഴിഞ്ഞുപോയതോടെ വെള്ളത്തിൽ മുങ്ങുകയായിരുന്നു.
സുഹൃത്തുക്കൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും, സ്ഥലത്തെത്തിയ സംഘം വിദ്യാർത്ഥിയെ പുറത്തെടുത്തു സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഹേമന്ദ്.
What's Your Reaction?