സ്നേഹ സംഗമം; ശ്രദ്ധേയമായി വെൽവിഷേഴ്സ് മീറ്റ്

May 3, 2026 - 07:55
May 3, 2026 - 07:57
 0
സ്നേഹ സംഗമം; ശ്രദ്ധേയമായി വെൽവിഷേഴ്സ് മീറ്റ്

അമ്പലത്തറ: അമ്പലത്തറ സ്നേഹവീടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സ്നേഹ സംഗമം” വെൽവിഷേഴ്സ് മീറ്റ് സ്നേഹവീട് പ്രാങ്കണത്തിൽ ശ്രദ്ധേയമായി. എം. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ മക്കളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി പൊതുസമൂഹത്തിന്റെ സജീവ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്നേഹം പ്രസിഡണ്ട് അഡ്വ. ടി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം നിർവഹിച്ച പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട്, തന്റെ എഴുത്തിന് ലഭിച്ച അവാർഡ് തുക സ്നേഹവീടിന് കൈമാറി. പരസ്പര സഹകരണം, സ്നേഹം, കൂട്ടായ്മ എന്നിവയുടെ പ്രാധാന്യം സമൂഹത്തിൽ കൂടുതൽ ഉറപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്നേഹവീടിന്റെ നിലവിലെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് മറ്റ് പ്രസംഗകർ വിശദീകരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള വെൽവിഷേഴ്സും, നാട്ടുകാരും പങ്കെടുത്ത സംഗമം സൗഹൃദവും, പങ്കാളിത്തവും നിറഞ്ഞ വേദിയായി മാറി.

സാംസ്കാരിക പരിപാടികളും ആശംസാപ്രസംഗങ്ങളും ചടങ്ങിനെ സമ്പന്നമാക്കി. സ്നേഹവീട്ടിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ കാണികളുടെ കൈയടി നേടി.

വി. മാധവൻനായർ, റാംജി, ഹരി എം. മോഹനൻ, കെ.പി. കൃഷ്ണൻ, കെ.വി. ജാനകി, റഹ്‌മാൻ അമ്പലത്തറ, മനോജ് ഒഴിഞ്ഞവളപ്പ്, എം.വി. ജമീല എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും മുനീസ അമ്പലത്തറ നന്ദിയും പറഞ്ഞു.

ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് ബോവിക്കാനത്ത് നടന്ന കായിക മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ശ്രീകണ്ഠൻ നായർ സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow