ചീട്ടുകളി: അട്ടേങ്ങാനത്ത് ആറംഗ സംഘം പോലീസ് പിടിയിൽ
അമ്പലത്തറ: ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ആറു പേർ പോലീസ് പിടിയിലായി. തമ്പാൻ, വർക്കി, ജിനോയ് ചാക്കോ, നാരായണൻ, രവീന്ദ്രൻ, മോഹൻകുമാർ എന്നിവരാണ് പിടിയിലായത്. അട്ടേങ്ങാനം കുഞ്ഞി കൊച്ചിയിൽ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് റെയ്ഡ് നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് അമ്പലത്തറ എസ് ഐ എം വി പ്രകാശിന്റെ നേതൃത്വത്തിൽ എ എസ് ഐ പ്രിയേഷ് കുമാർ, സിവിൽ ഓഫീസർ സന്തോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കളിസ്ഥലത്തു നിന്നും 8400 രൂപയും പിടിച്ചെടുത്തു.
What's Your Reaction?