മണൽ കടത്ത് വിവരം അറിയിച്ചതിന് പ്രതികാരം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Apr 9, 2026 - 10:00
 0
മണൽ കടത്ത് വിവരം അറിയിച്ചതിന് പ്രതികാരം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കാസർകോട്: അനധികൃത മണൽ കടത്തൽ വിവരം പോലീസിനെ അറിയിച്ചതിന്റെ വിരോധത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബോർക്കള സ്വദേശിയായ ആരിഫ് (35) നെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

മജീർപള്ള കൊട്ലമൊഗർ ബോർക്കളയിലെ ഹരിപ്രകാശ് ഡിസൂസ (37)യെ വധിക്കാൻ ശ്രമിച്ച കേസിലാണ് നടപടി. ഞായറാഴ്ച വൈകുന്നേരം 5.45ഓടെ ബോർക്കളയിലെ റോണി ഡിസൂസയുടെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഹരിപ്രകാശിനെ പ്രതി ആക്രമിക്കുകയായിരുന്നു.

ഷർട്ടിന്റെ കോളറിൽ പിടിച്ച് മുഖത്ത് മർദിച്ചതിന് പിന്നാലെ മരവടി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അനധികൃത മണൽ കടത്തൽ വിവരം പോലീസിനെ അറിയിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow