അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
മഞ്ചേശ്വരം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊടല മൊഗറു ബട്ടിപ്പടവ് നീരൊളിഗെയിലെ ഉമ്മറിന്റെ മകൻ മുഹമ്മദ് (30) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ സുങ്കതകട്ട-ആനക്കല്ല് റോഡിലെ മൊറത്തണ ബേക്കറി ജങ്ഷനിലായിരുന്നു അപകടം. മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ ആനക്കല്ല് ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.
What's Your Reaction?