മടിക്കൈ കൾച്ചറൽ ഫെസ്റ്റ്: സംഘാടകസമിതി രൂപീകരണം 26ന്
മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഒക്ടോബർ 26ന് ഉച്ചയ്ക്ക് 3.30ന് മേക്കാട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘാടകസമിതി രൂപീകരണ യോഗം ചേരും.
യോഗത്തിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അറിയിച്ചു.
What's Your Reaction?