വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Oct 19, 2026 - 20:20
 0
വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വെള്ളരിക്കുണ്ട്: വീട്ടിൽവെച്ച് വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. മാലോം വള്ളിക്കടവ് മോതിരക്കുന്നിലെ പുലിക്കോടൻ കുഞ്ഞിരാമന്റെ ഭാര്യ പി. മാധവി (64) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് മാധവിയെ വീട്ടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow