ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു; ഡോക്ടർ രക്ഷപ്പെട്ടത് ഭാഗ്യത്തിന്
കാസർകോട്: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം പൊട്ടി വീണു. ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബദിയഡുക്ക മണിയൻപാറയിൽ ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വലിയ മരം കടപുഴകി കാറിനു മുകളിൽ വീണത്. കാറിന്റെ മധ്യഭാഗത്താണ് മരം വീണത്. കാറിലുണ്ടായിരുന്ന ഡോക്ടർ വിഷ്ണുപ്രസാദ് പരിക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗതം താറുമാറായി.
What's Your Reaction?