ബന്ധുവീട്ടിൽ വിരുന്നിനെത്തിയ കുട്ടികൾ തോട്ടിൽ വീണു മരിച്ചു
മലപ്പുറം: പൂക്കോട്ടൂരിൽ ബന്ധുവീട്ടിലെത്തിയ രണ്ട് കുട്ടികൾ തോട്ടിൽ വീണ് മരിച്ചു. പിലാക്കൽ സ്വദേശികളായ ആദിൽ (7), മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളായ ഇരുവരും ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു.
ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. വീട്ടുവളപ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കളിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
What's Your Reaction?