എ.കെ.ജി ഫ്ലഡ്‌ലൈറ്റ് സെവൻസ് 2026: ലോഗോ ക്ഷണിക്കുന്നു
മടിക്കൈ: അമ്പലത്തുകര ഇ.കെ.ജി സ്മാരക ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 'എ.കെ.ജി ഫ്ലഡ്‌ലൈറ്റ് സെവൻസ് സീസൺ 1' ഫുട്‌ബോൾ ടൂർണമെൻ്റിനായി വ്യത്യസ്തമായ ലോഗോകൾ ക്ഷണിച്ചു.
'എ.കെ.ജി ഫ്ലഡ്‌ലൈറ്റ് സെവൻസ് 2026' എന്ന ടൂർണമെൻ്റിനെ അടിസ്ഥാനമാക്കിയാണ് ലോഗോ നിർമ്മിക്കുന്നത്. പൂർണമായും നിർമ്മിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് തയ്യാറാക്കുന്ന ലോഗോകൾ പരിഗണിക്കില്ല. ലോഗോകൾ സ്വന്തമായി നിർമ്മിച്ചവയായിരിക്കണം. ഇൻ്റർനെറ്റിൽ നിന്നോ മറ്റ് ലോഗോകളിൽ നിന്നോ പകർത്തിയ സൃഷ്ടികൾ സ്വീകരിക്കുന്നതല്ല.
അന്തിമ തിരഞ്ഞെടുപ്പിനായി പരിഗണിക്കുന്ന ലോഗോയുടെ അഡോബി ഇല്ലസ്ട്രേറ്റർ, ഐ.പി.എസ്., പി.എൻ.ജി., ജെ.പി.ഐ.ജി. ഫോർമാറ്റുകളിലുള്ള ഫയലുകൾ നിർബന്ധമായും കൈമാറണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ലോഗോ എൻട്രികൾ ഒക്ടോബർ 18-ന് മുമ്പായി താഴെ കാണുന്ന ഈ മെയിലിലേക്ക് അയക്കുക.
fcakgmadikai@gmail.com
What's Your Reaction?