ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസ്: പ്രതിയുടെ ബൈക്ക് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തു

Oct 13, 2026 - 07:00
 0
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസ്: പ്രതിയുടെ ബൈക്ക് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തു

അമ്പലത്തറ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 40കാരിയെ മദ്യം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ പ്രതി ഉപയോഗിച്ച മോട്ടോർ ബൈക്ക് പോലീസ് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയായ രാഹുൽ (35) ഉപയോഗിച്ച ബൈക്കാണ് രാജപുരം ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബൈക്ക് അമ്പലത്തറയിലെത്തിക്കുന്നതിനായി പോലീസ് സംഘം എറണാകുളത്തേക്ക് പോയി.

ബൈക്കിൽ യുവതിയുടെ വീട്ടിലെത്തിയ പ്രതി അവിടെവെച്ചും പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി യുവതിയെ കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചതായും പരാതിയിലുണ്ട്.

വ്യാജപേരും ഫോട്ടോയും ഉപയോഗിച്ചാണ് പ്രതി ഫേസ്ബുക്കിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചതെന്നാണ് വിവരം. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു. പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവം തുടർന്നതോടെ യുവതി പ്രതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് യുവതിയുടെ അശ്ലീലദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനും മകൾക്കും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തതായും പരാതിയിലുണ്ട്.

എറണാകുളത്ത് ബൈക്ക് റൈഡറായി പ്രവർത്തിക്കുന്നയാളാണ് പ്രതിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow