എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരണപ്പെട്ടു

Mar 13, 2026 - 06:16
 0
എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരണപ്പെട്ടു

പരപ്പ: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ മരണപ്പെട്ടു. പരപ്പ പരേതരായ മുത്തു മണിയാണിയുടെയും കാഞ്ഞങ്ങാടൻ വീട്ടിൽ കല്യാണി അമ്മയുടെയും മകൻ കുപ്പമാട് സ്വദേശി സുകുമാരനാ(60)ണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ഇന്നലെ രാത്രി മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വട്ടിപുന്ന റോഡിന് സമീപത്ത് ശീതള പാനീയത്തിൽ എലി വിഷം കലക്കി കുടിച്ച് അവശനിലയിൽ കാണുകയായിരുന്നു. ഉടനെ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളോളം പരപ്പ കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ, സുനന്ദ, സുകൃത്. മരുമകൻ സിനു (കെഎസ്ആർടിസി ഡ്രൈവർ ശ്രീകണ്ഠപുരം). സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, രവീന്ദ്രൻ (തൊട്ടി ജീപ്പ് ഡ്രൈവർ പരപ്പ), മധു വട്ടിപുന്ന ( ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡണ്ട്), പരേതയായ ശാരദ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow