സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചു; യുവാവ് മരിച്ചു.
കോഴിക്കോട്: വെള്ളിപ്പറമ്പ് ആറാം മൈലിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. വൈത്തിരി സ്വദേശി ഫർഹ(18)നാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന ബസ് കാറിനെ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മാവൂർ കുറ്റിക്കടവ് സ്വദേശിയായ സുഫിറലി(19) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ.
What's Your Reaction?