മകരവിളക്ക്; സന്നിധാനത്തെ ഒരുക്കങ്ങൾ വിലയിരുത്തി പോലീസ് മേധാവി ഷേഖ് ദർ വേഷ് സാഹിബ്.

മകരവിളക്കിന്റെ സുഗമമായ നടത്തിപ്പിന്ന് വേണ്ടി 5000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അദ്ദേഹം പറഞ്ഞു.

Jan 12, 2025 - 11:17
 0
മകരവിളക്ക്; സന്നിധാനത്തെ ഒരുക്കങ്ങൾ വിലയിരുത്തി പോലീസ് മേധാവി ഷേഖ് ദർ വേഷ് സാഹിബ്.

സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ശബരിമല സന്നിധാനത്ത് എത്തി. മകരവിളക്കിനു മുന്നോടിയായുള്ള പോലീസിന്റെ ഒരുക്കം വിലയിരുത്തി. സുഗമമായി നടത്തിപ്പിന്നായി 5000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിൽ 1800 ഓളം പേർ സന്നിധാനത്തും, 800 പേർ പമ്പയിലും, 700 പേർ നിലക്കലും, 150 ഓളം പേർ ഇടുക്കിയിലും, 650 പേർ കോട്ടയത്തും ആണ് വിന്യസിച്ചിട്ടുള്ളത്. ഇതിനു പുറമേ എൻ.ഡി.ആർ.എഫ് ആർ.എ.എഫ് സേനകളുടെ സുരക്ഷയും, ഉണ്ട്. മകരജ്യോതി കാണാനും, പിന്നീട് സുഗമമായി മലയിറങ്ങാനും ഉള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

 തിരുവാഭരണ ഘോഷയാത്ര നടത്താൻ സ്പെഷ്യൽ സ്കീം നിശ്ചയിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. ഒരു എസ്.പി, 12 ഡി.വൈ.എസ്.പി, 31 സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ 1440 ഓളം പോലീസ് ഉദ്യോഗസ്ഥരുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, എൻ.ടി.ആർ.എഫ് തുടങ്ങിയ സേനകൾ ജ്യോതി കാണാൻ -ആൾക്കാർ കുറയുന്ന പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും സുരക്ഷ ഒരുക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും ഒരു കോർഡിനേഷൻ മീറ്റിംഗ് ഞായറാഴ്ച നടക്കും. 

 സന്നിധാനത്ത് ചീഫ് പോലീസ് കോഡിനേറ്റർ എഡി.ജി.പി.എസ് ശ്രീജിത്ത്, പമ്പയിൽ സൗത്ത് സോൺ ഐ.ജി ശ്യാം സുന്ദർ, നിലക്കലിൽ ഡി.ഐ.ജി അജിതാബീഗം, എരുമേലി, ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡി.ഐ.ജി സതീഷ് ബിനു എന്നിവർ ചേർന്ന് ക്രമീകരണങ്ങൾ നടത്തി. മകരവിളക്കിനു ശേഷം ഭക്തർക്ക് പോകാനുള്ള എക്സിറ്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. തിരക്ക് വന്നാൽ എക്സിറ്റ് പ്ലാൻ ഉപയോഗപ്പെടുത്തി ഭക്തജനങ്ങൾക്ക് മലയിറങ്ങാനുള്ള ക്രമീകരണങ്ങളാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളതെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow